Kerala

കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് ;മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒഴിവാക്കിയത് വഞ്ചനയെന്ന് പി എം എ സലാം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പിന്നാക്ക വിഭാഗ വികസന സ്‌കോളര്‍ഷിപ്പില്‍ നിന്ന് മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒഴിവാക്കിയത് കേരള സര്‍ക്കാര്‍ തുടരുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും പദ്ധതി പുനഃക്രമീകരിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു.

ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ഈ സ്‌കോളര്‍ഷിപ്പിലേക്ക് ഇനി ന്യൂനപക്ഷ വിഭാഗങ്ങള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഈ നടപടി അന്യായമാണെന്നും പി എം എ സലാം പറഞ്ഞു.

സച്ചാര്‍ റിപ്പോര്‍ട്ട് പാലോളി കമ്മറ്റിയാക്കി മുസ്‌ലിം ന്യൂനപക്ഷത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയ ഇടതുപക്ഷം അതേ മാതൃകയിലാണ് ഈ പദ്ധതിയെയും അട്ടിമറിക്കുന്നത്. എല്ലാ പിന്നോക്ക വിഭാഗങ്ങളെയും ഉപാധികളില്ലാതെ ഉള്‍പ്പെടുത്തി പദ്ധതി പുനഃക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top