കോഴിക്കോട്: പേരാമ്പ്രയില്‍ രാവിലെ നടക്കാനിറങ്ങിയ വയോധികന്‍ വാഹനമിടിച്ചു മരിച്ചു. ഉണ്ണിക്കുന്ന് ചാലില്‍ വേലായുധനാണ് മരിച്ചത്. പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് മൃതദേഹം കണ്ടത്. വെള്ളിയാഴ്ച രാവിലെ ചെമ്പ്ര റോഡില്‍ മിനി ബൈപാസിനു സമീപത്തായി ആയടത്തില്‍താഴം ഭാഗത്താണ് വേലായുധനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇടിച്ച വാഹനവും സമീപത്തുനിന്ന് കണ്ടെത്തി.


