Kerala

രാജ്യ സഭാ സീറ്റിന്റെ പ്രശ്നത്തിൽ ജോസ് കെ മാണിയുമായി ഇടഞ്ഞ വിമത നേതാവ്പി,.ടി.ജോസ് വീണ്ടും കേരളാ കോണ്‍ഗ്രസ്(എം)വേദിയില്‍-മനുഷ്യത്വമുള്ളവര്‍ക്കേ നന്ദിയുണ്ടാകൂ എന്ന ഒളിയമ്പും

 

 

 

കണ്ണൂർ:പോയ മച്ചാൻ തിരുമ്പി വന്താച്ച് ഇതൊരു തമിഴ് ചലച്ചിത്രത്തിന്റെ പേരാണ്.ഇന്നലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നടന്ന ഒരു ചടങ്ങാണ് പഴയ തമിഴ് ചിത്രത്തിലെ പേര് പോലെ ആയത് .  രാജ്യസഭാ സീറ്റ് തനിക്കു ലഭിക്കാത്തതിൽ ഖിന്നനായി കേരളാ കോൺഗ്രസ് (എം) വിട്ടു പോയ കണ്ണൂരിലെ വിമത നേതാവ് പി ടി ജോസ് കേരളാ കോൺഗ്രസ് വേദിയിൽ തിരിച്ചെത്തി.കെ എം മാണി  അനുസ്മരണം  വേറെ നടത്തി ശക്തി തെളിയിക്കാൻ ശ്രമിച്ചിരുന്നുപക്ഷെ ഏറ്റവും അടുത്ത അനുയായി ആയ ജോയിസ് പുത്തൻപുര പോലും കൂടെ നിൽക്കാത്തത് പി ടി ജോസിന് തിരിച്ചടി ആയിരുന്നു.

സദസില്‍ ഇരുന്ന ജോസിനെ മന്ത്രി റോഷി അഗസ്റ്റിനാണ് വേദിയിലേക്ക് വിളിച്ച് തൊട്ടടുത്ത് ഇരുത്തിയത്. രാജ്യസഭാ എം.പി. സ്ഥാനം കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് നേതൃത്വവുമായി തെറ്റിയ പി.ടി.ജോസ് മാറി നിന്നതും കെ.എം.മാണിയുടെ ചരമവാര്‍ഷിക ദിനത്തില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ച് നേതൃത്വത്തെ വെല്ലുവിളിച്ചതും വലിയ വാര്‍ത്തകളായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി കണ്ണൂരില്‍ വന്നപ്പോഴൊന്നും പി.ടിയെ കാണാനോ സംസാരിക്കാനോ തയ്യാറായിരുന്നില്ല. പി.ടി.ജോസ്  എന്ന വാക്ക്‌പോലും പറയാതെയായിരുന്നു അദ്ദേഹം പത്രസമ്മേളനത്തില്‍ സംസാരിച്ചിരുന്നത്. പി.ടിയോടൊപ്പമുണ്ടായിരുന്ന ജോയിസ് പുത്തന്‍പുര ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹവുമായി അകന്നുനിന്നത് പി.ടി.ക്ക് വലിയ  തിരിച്ചടിയായിുരുന്നു.

 

 

പി.ടി.ജോസ് വീണ്ടും കേരളാ കോണ്‍ഗ്രസ് (എം)ല്‍ സജീവമാകുമെന്നതിന്റെ സൂചനയായാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തതിനെ കണക്കാക്കുന്നത്. പി.ടി.യുമായി വ്യക്തിബന്ധമുള്ള വായാട്ടുപറമ്പ് സ്വദേശിയായ ഒരു മുന്‍ മാധ്യമ സ്ഥാപന മേധാവിയാണ് പി.ടിയേയും നേതൃത്വത്തേയും വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. പക്ഷെ, പി.ടി യുടെ വരവ് ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും അത്ര ദഹിച്ചിട്ടില്ലെന്നാണ് സദസില്‍ നിന്നുള്ള ചില കമന്റുകള്‍ വെളിവാക്കുന്നത്.പ്രായമായില്ലേ വീട്ടിൽ കുത്തിയിരുന്ന് കൂടെ എന്ന് പലരും പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.വേറെ ആരും സ്പോൺസർ ചെയ്തില്ലേയെന്നും പലരും പറഞ്ഞു.എന്നാൽ കേരളാ കോൺഗ്രസ് എമ്മുമായി എതിരിട്ടപ്പോൾ മറ്റൊരു രാഷ്ട്രീയ പാർട്ടികളും ഇദ്ദേഹത്തെ ചർച്ചയ്ക്കു പോലും വിളിച്ചിരുന്നില്ല.കേരളാ കോൺഗ്രസിൽ പ്രവർത്തിച്ചപ്പോൾ തികഞ്ഞ ധാർഷ്ട്യത്തോടെയായിരുന്നു മറ്റുള്ള പാർട്ടി നേതാക്കളെ സമീപിച്ചിരുന്നത്.കെ എസ് എഫ് ഇ യുടെ ചെയർമാൻ ആയിരുന്ന കാലയളവിൽ ധാരാളം ബ്രാഞ്ചുകൾ ഉണ്ടാക്കി ഓരോ ബ്രാഞ്ചിനും കണക്കു പറഞ്ഞു കമ്മീഷൻ വാങ്ങിയ ആളാണ് പി ടി എന്ന് സദസ്സിൽ നിന്നും പല സംഘങ്ങളും പറയുന്നുണ്ടായിരുന്നു.2015 ൽ ജോസ് കെ മാണി കോട്ടയം തിരുനക്കര മൈതാനിയിൽ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ ആ പന്തലിലെ സജീവ സാന്നിദ്ധ്യമായിരുന്നു പി ടി ജോസ്.ആ പന്തലിൽ എന്ത് നടക്കണമെന്ന് പോലും തീരുമാനിച്ചിരുന്നത് പി ടി ജോസ് ആയിരുന്നു.ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കുന്നതിൽ പോലും നിയന്ത്രണങ്ങൾ പി ടി ജോസ് നിഷ്ക്കര്ഷിച്ചിരുന്നു.

 

 

എന്നാൽ പ്രസംഗിക്കാൻ മൈക്ക് കിട്ടിയതും  തന്റെ കൂടെ നിൽക്കാത്തവരെ ഒരു കുത്ത് കുത്താനാണ് പി ടി ജോസ് ആദ്യം തന്നെ തുനിഞ്ഞത്.  മനുഷ്യത്വമുള്ളവര്‍ക്ക് മാത്രമേ നന്ദിയുണ്ടാവുകയുള്ളൂവെന്ന്  പി.ടി.ജോസ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച അഡ്വ. ജോര്‍ജ് മേച്ചേരി അനുസ്മരണ സമ്മേളനത്തില്‍ വെച്ചാണ് തന്റെ കൂടെ നിന്നിരുന്ന പ്രമുഖ നേതാക്കളെ വേദിയിലിരുത്തിക്കൊണ്ട് അദ്ദേഹം ഇത് പറഞ്ഞത്. ജോര്‍ജ് മേച്ചേരി മനുഷ്യത്വവും നന്ദിയും ഉള്ളയാളാണെന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയായിരുന്നു പി.ടി.ജോസിന്റെ പ്രസംഗം. ഒരു വര്‍ഷത്തിന് ശേഷമാണ് പി.ടി.ജോസ് വീണ്ടും കേരളാ കോണ്‍ഗ്രസ് (എം) വേദിയില്‍ എത്തുന്നത്. പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.ജോര്‍ജ് മേച്ചേരി അനുസ്മരണ സമ്മേളനത്തിലാണ് വീണ്ടും പി.ടി.ജോസ് എത്തിയത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top