ന്യൂയോർക്ക്: കോവിഡ് 19ന്റെ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ലോകത്തെങ്ങും വര്‍ധിച്ച് വരികയാണ്. ഒമിക്രോണ്‍ നിസാരനല്ലെന്ന ലോകാരോഗ്യ സംഘടന മേധാവിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് അമേരിക്കയിലെ അവസ്ഥ. വെള്ളിയാഴ്ച മാത്രം ഒരുലക്ഷം പേരെയാണ് അമേരിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരാഴ്ചയിൽ ദിവസം ആറര ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ മുതല്‍ തന്നെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു.

