നടിയും നർത്തകിയുമായ ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഏറെ ശ്രദ്ധിച്ചിട്ടും ഒമിക്രോൺ ബാധിതയായിരിക്കുന്നുവെന്ന് അവർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. സന്ധിവേദനയും വിറയലും തൊണ്ടവേദനയുമായിരുന്നു ലക്ഷണം.

ഇത് ആദ്യദിവസം മാത്രമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ലക്ഷണങ്ങളെല്ലാം വലിയ അളവിൽ കുറഞ്ഞു. രണ്ടുഡോസ് വാക്സിനും സ്വീകരിക്കാനായതിൽ സന്തോഷമുണ്ട്.ഇത് രോഗം ഗുരുതരമാകുന്നത് 85 ശതമാനം വരെ തടയുമെന്നാണ് എന്റെ വിശ്വാസം-കുറിപ്പിൽ ശോഭന പറഞ്ഞു.ഇതുവരെ വാക്‌സിനെടുക്കാത്ത എല്ലാവരും അതു ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.ഒമിക്രോൺ വകഭേദത്തോടെ കോവിഡ് മഹാമാരിക്ക് തന്നെ അന്ത്യമാകുമെന്നാണ് പ്രാർത്ഥനയും പ്രതീക്ഷയുമെന്നും ശോഭന കൂട്ടിച്ചേർത്തു

