ആലപ്പുഴ :പോക്സോ കേസില്‍ വയോധികന് അഞ്ചുവര്‍ഷം തടവും ലക്ഷം രൂപ പിഴയും. ആലപ്പുഴ തൈപ്പറമ്പില്‍ വീട്ടില്‍ ബാബു എന്ന ജോണി (63) നെയാണ് ശിക്ഷിച്ചത്. നോര്‍ത്ത് പോലീസ് 2014 ല്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് ആലപ്പുഴ സ്പെഷ്യല്‍ കോടതി ജഡ്ജി എ.ഇജാസിന്‍റെ വിധി. എട്ടുവയസ്സുകാരിയോടു ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. പിഴത്തുക കുട്ടിക്കു നല്‍കാനും ഉത്തരവായി. തുക ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം. കുട്ടിക്കു നിയമപരമായ നഷ്ടപരിഹാരത്തുകയ്ക്ക് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.സീമ ഹാജരായി.


