Kerala

അപ്രതീക്ഷിത അതിഥിയായി ഒ രാജഗോപാല്‍; എഴുന്നേറ്റു ചെന്ന് കൈകൊടുത്ത് സ്വീകരിച്ച് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിന്റെ ബഹിഷ്‌കരണ നിര്‍ദേശം ലംഘിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ കേരളീയം സമാപനവേദിയിലെത്തിയത് ശ്രദ്ധേയമായി. പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപ്രതീക്ഷിത അതിഥിയായി എത്തിയ മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഒ രാജഗോപാലിനെ പ്രത്യേകം സ്വാഗതം ചെയ്യാനും മറന്നില്ല.

മുഖ്യമന്ത്രിയുടെ ഒന്നേകാല്‍ മണിക്കൂറിലേറെ നീണ്ട പ്രസംഗം പകുതിയോളം പിന്നിട്ടപ്പോഴായിരുന്നു ഒ രാജഗോപാല്‍ സദസ്സിലേക്ക് എത്തിയത്. മുന്‍ നിരയിലിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എഴുന്നേറ്റു ചെന്ന് കൈകൊടുത്ത് മുതിര്‍ന്ന നേതാവിനെ സ്വീകരിച്ചു.

തുടര്‍ന്ന് സദസ്സിന്റെ മുന്‍ നിരയില്‍ തന്നെ ഒ രാജഗോപാലിന് ഇരിപ്പിടവും നല്‍കി. മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമീപമായിരുന്നു രാജഗോപാല്‍ ഇരുന്നത്. കേരളീയം നല്ല പരിപാടിയാണെന്നും, ആരു നടത്തിയാലും നല്ലതിനെ നല്ലതെന്ന് പറയുമെന്നുമായിരുന്നു രാജഗോപാല്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top