Education

ശുചീകരണയജ്ഞത്തിൽ മാതൃകയായി പാലായിലെ അധ്യാപക വിദ്യാർത്ഥികൾ

പാലാ: സ്വച്ഛതാ ഹി സേവ പദ്ധതിയുടെയും ക്ലീൻ കേരള മിഷന്റെയും ഭാഗമായി സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാലാ യിലെ എൻ. എസ്. എസ്. യൂണിറ്റ് 90 ബി യുടെ നേതൃത്വത്തിൽ, കോളേജ് ദത്തെടുത്ത സെന്റ് തോമസ് ഹൈ സ്കൂളിൽ 21/10/2023 ൽ ‘ക്ലീൻ ആൻഡ് കെയർ’ എന്ന പേരിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

സ്കൂളിലെ കഞ്ഞിപ്പുര, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, പച്ചക്കറി തോട്ടം, സ്കൂളിന്റെ മുറ്റവും പരിസരപ്രദേശങ്ങളും സ്കൂൾ അധ്യാപകരോടൊപ്പം ചേർന്ന് സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാലായിലെ അധ്യാപക വിദ്യാർത്ഥികൾ വൃത്തിയാക്കി.കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബീനാമ്മ മാത്യുവിന്റെയും, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. റെജി സെബാസ്റ്റ്യൻ ന്റെയും എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. അലക്സ്‌ ജോർജിന്റെയും നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്.

രാവിലെ 9.30 നു അധ്യാപക വിദ്യാർത്ഥികൾ സ്കൂളിൽ എത്തിച്ചേരുകയും നിർദേശാനുസരണം വിവിധ ഗ്രൂപ്പുകൾ ആയിതിരിഞ്ഞു സ്കൂളിന്റെ പല ഭാഗങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. സ്കൂളിലെ അധ്യാപകരായ ശ്രീ. ജോബി കുളത്തറ, എൻ. എസ്. എസ്. വോളണ്ടിയർ സെക്രട്ടറി ലിന്റ എൽദോസ്, പ്രോഗ്രാം കോർഡിനേറ്റർസ് എലിസബത്ത് സിറിയക്, ശ്രദ്ധ മെരിയ ബാബു, സെന്റ്. തോമസ് സ്കൂളിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന ടീച്ചർ ട്രെയിനികളായ ആനന്ദ് കെ. എസ്, സന്ദീപ് കുമാർ, രശ്മി. കെ. ആർ. എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുപ്പതോളം എൻ. എസ്. എസ്. വോളന്റിയേഴ്സിന്റെ കൂട്ടായ പരിശ്രമത്തിലൂടെ
സ്കൂളും പരിസരവും ശുചിയാക്കുന്നതുവഴി വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചു.

ഭാവി തലമുറയെ നയിക്കേണ്ടവരായ അധ്യാപകവിദ്യാർത്ഥികളുടെ നിസ്വാർത്ഥമായ ഈ സേവനത്തെ സ്കൂൾ അധികാരികൾ പ്രശംസിച്ചു. സ്കൂളുകളിലെ ശുചിത്വത്തിന്റെ ആവശ്യകത വിളിച്ചോതുന്ന പ്രവർത്തനത്തിലാണ് ഏർപ്പെടാൻ സാധിച്ചതെന്ന് രണ്ടാം വർഷ അധ്യാപകവിദ്യാർത്ഥി ആൽബി മോഹനും, സേവനത്തിന്റെയും കൂട്ടായ്മയുടെയും മഹത്വം മനസിലാക്കാനും, കുട്ടികൾക്കുവേണ്ടി ഒരു അധ്യാപകനെന്ന നിലയിൽ കൂടുതൽ പ്രയത്നിക്കുവാനുള്ള പ്രേരണ ലഭിച്ചു വെന്നും ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥിയായ അജയ് ജിജോ അഭിപ്രായപ്പെട്ടു. ശുചീകരണ പ്രവർത്തനങ്ങളിലെ അധ്യാപകവിദ്യാർത്ഥികളുടെ ഈ ചുവടുവയ്പ് വിദ്യാർത്ഥികൾക്കും, പൊതു സമൂഹത്തിനും നല്ലൊരു മാതൃകയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top