India

ചെലവ് ചുരുക്കൽ; വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി അ​ട​ക്കാനൊരുങ്ങി ഉ​ത്ത​ര​കൊ​റി​യ

​പ്യോ​ങ് യാ​ങ്: ഉ​ത്ത​ര​കൊ​റി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി അ​ട​ച്ചു​പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു. ചെ​ല​വു ചു​രു​ക്ക​ലി​ന്റെ ഭാ​ഗ​മായാണ് അ‌ടച്ചുപൂട്ടൽ. പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി അ​ട​ക്കാ​നാ​ണ് തീ​രു​മാ​നം. സ്​​പെ​യി​ൻ, ഹോ​ങ്കോ​ങ്, അം​ഗോ​ള, യു​ഗാ​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ര്യാ​ല​യം അ​ട​ച്ചു​ക​ഴി​ഞ്ഞു.

ആ​ഗോ​ള പ​രി​ത​സ്ഥി​തി​യും രാ​ജ്യ​ത്തി​ന്റെ വി​ദേ​ശ​ന​യ​വും പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്ട്ര ഉ​പ​രോ​ധ​ങ്ങ​ൾ സാ​മ്പ​ത്തി​ക നി​ല​യെ ബാ​ധി​ച്ച​തു​കൊ​ണ്ട് ചെ​ല​വു ചു​രു​ക്ക​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് എം​ബ​സി വെ​ട്ടി​ക്കു​റ​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. 1990ൽ ​സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ എം​ബ​സി​ക​ളു​ടെ എ​ണ്ണം കു​റ​ച്ചി​രു​ന്നു.

നി​ല​വി​ൽ 150ലേ​റെ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഉ​ത്ത​ര കൊ​റി​യ​ക്ക് എം​ബ​സി​യു​ള്ള​ത്. അ​ന്താ​രാ​ഷ്ട്ര ഉ​പ​രോ​ധ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ വി​ദേ​ശ​നാ​ണ്യ വ​ര​വി​നെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top