ആലപ്പുഴ: നൂറനാട് ജനകീയ സമരസമിതിയുടെ പ്രതിഷേധം അവഗണിച്ച് വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് മണ്ണെടുക്കാൻ അരംഭിച്ചത്. എട്ട് മണിയോടെ പ്രതിഷേധം ആരംഭിക്കും. നൂറനാട് മണ്ണെടുപ്പിനെതിരെയുള്ള പ്രതിഷേധത്തിൽ നൂറുകണക്കിനാളുകളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

നൂറനാട് പാലമേൽ മറ്റപ്പള്ളി മലയിൽ മണ്ണെടുപ്പ് നടക്കുന്നത്തിനെതിരെയാണ് നാട്ടുകാർ പ്രതിഷേധം നക്കുന്നത്. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ എംഎൽഎ അരുൺ കുമാറിനെ പൊലീസ് മർദിച്ചതായി പരാതിയുമായി രംഗത്തെത്തിയിരുന്നു.

