കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാജ്യത്ത് കോൺഗ്രസ് അനുകൂല തരംഗം നിലവിലുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ആയുധമാണ് അന്വേഷണ ഏജൻസികൾ എന്നും കെ സി വേണുഗോപാല്‍ വിമർശിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് പ്രതികരണം.

കോൺഗ്രസ് മത്സരിക്കുന്നത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോടും മറ്റ് അന്വേഷണ ഏജൻസികളോടുമാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ടീമായി ഇ ഡി മാറി. പ്രതിപക്ഷത്തെ നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണ്. അഴിമതിക്കാരായ ബിജെപി നേതാക്കളെ ഇ ഡി കാണുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

