ഡിസംബർ 29 നിർഭയാദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ വനിതാ ശിശു വികസന ഓഫീസും, മഹിളാ ശക്തി മഹിളാ ശക്തി കേന്ദ്രയും സംയുക്തമായി , ഐ. സി. ഡി. എസ് പള്ളം അഡിഷണൽ,സൈക്കോ സോഷ്യൽ കൗൺസിലേഴ്‌സ് എന്നിവരുടെ സഹകരണത്തോടെ രാത്രി നടത്തം സംഘടിപ്പിച്ചു. രാത്രി 8.30 നു കളക്ടറേറ്റ് പടിക്കൽ നിന്നും ആരംഭിച്ച രാത്രി നടത്തം ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കളക്ടർ പി. കെ ജയശ്രീ ഉദ്ഘടനം ചെയ്തു.

ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി.ജെബിൻ ലോലിത സെയിൻ സ്ത്രീ സുരക്ഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നൂറോളം വനിതകൾ ആട്ടവും, പാട്ടുമായി രാത്രി നടത്തതിൽ പങ്കുചേർന്നു. നഗരത്തിന്റെ വിവിധ വീഥികളിലൂടെ മൂന്ന് ഗ്രുപ്പുകളായി 9.30 പിഎം നു ഗാന്ധി സ്‌ക്വയറിൽ എത്തിച്ചേർന്ന രാത്രി നടത്തം ജില്ലാ വനിത ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ സ്ത്രീ സുരക്ഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ദീപം തെളിച്ചുകൊണ്ട് അവസാനിച്ചു

