ഒമിക്രോൺ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല യാത്രയ്ക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഈ മാസം 30 മുതൽ ജനുവരി രണ്ട് വരെയാണ് രാത്രിയാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.



ആൾക്കൂട്ടവും അനാവശ്യയാത്രയും അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. പുതുവർഷാഘോഷ പരിപാടികളിലും നിയന്ത്രണം ബാധകമാണ്.


