India

ഖാലിസ്ഥാൻ തീവ്രവാദികൾക്കായി പരിശോധന ശക്തമാക്കി എൻ ഐ എ

ഇന്ത്യയിലെ ഖലിസ്ഥാനികളുടെ താവളങ്ങളിലേക്ക് ഇരച്ചുകയറി എൻഐഎയും മിലിട്ടറി ഇന്റലിജൻസും. ഖലിസ്ഥാൻ ഭീകരരേ പിടികൂടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഖലിസ്ഥാൻ തീവ്രവാദികൾക്കായി രാജ്യവ്യാപക പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികളായ എൻഐഎയും മിലിട്ടറി ഇന്റലിജൻസും സംയുക്തമായിട്ടാണ് പരിശോധന നടത്തുന്നത്.

കാനഡ, പാക്കിസ്ഥാൻ എന്നി രാജ്യങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ തീവ്രവാ​ദികളുടെ ഇന്ത്യയിലെ താവളങ്ങളിലാണ് പരിശോധന. നിരവധി ആയുധങ്ങൾ‌ പിടിച്ചെടുത്തിട്ടുണ്ട്. എൻഐഎ നിരവധി ഖലിസ്ഥാൻ ഭീകരരെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്യിബയുമായി ബന്ധപ്പെട്ട ഖലിസ്ഥാൻ തീവ്രവാദികളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.പഞ്ചാബ്, രാജസ്ഥാൻ, യുപി, ഹരിയാന ഉത്തരാഖണ്ഡ്, ഡൽഹി എന്നി സംസ്ഥാനങ്ങളിലാണ് പരിശോധന.

പഞ്ചാബിൽ മാത്രം 30 കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ലോറൻസ് ബിഷ്‌ണോയ്, അർഷ്ദീപ് ദല്ല തുടങ്ങിയ ഗുണ്ടാ നേതാക്കളുമായി ബന്ധമുള്ള 51 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. പന്നുവിന്റെ ചണ്ഡിഗഡ്, അമൃത്സർ എന്നിവിടങ്ങളിലെ സ്വത്തുക്കൾ മുമ്പ് എൻഐഎ കണ്ടുകെട്ടിയിരുന്നു.ഖലിസ്ഥാൻ തീവ്രവാദികൾക്ക് കാനഡ മാത്രമല്ല പാക്കിസ്ഥാനും അഭയ കേന്ദ്രമാണ്. ഇവർക്ക് ലഷ്കർ ഇ ത്വയ്യിബയുടെ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top