Kerala

പ്രതിപക്ഷ കൗൺസിലറുടെ ഫണ്ട് മാറ്റിയെന്ന വാർത്ത തെറ്റിദ്ധാരണാജനകം ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേ ക്കര

പാലാ :പ്രതിപക്ഷ കൗൺസിലറുടെ ഫണ്ട് മാറ്റിയെന്ന വാർത്ത തെറ്റിദ്ധാരണാജനകം ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേ ക്കര
പതിനാറാം വാർഡ് കൗൺസിലർക്ക് അനുവദിച്ച 7 ലക്ഷം രൂപയിൽ നിന്ന് 1.40 ലക്ഷം രൂപ മറ്റൊരു വാർഡിലേയ്ക്ക് മാറ്റിയെന്ന വാർത്ത യഥാർത്ഥ്യം മനസ്സിലാക്കാതെയുള്ളവയെന്ന് ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര.16-ാം വാർഡ് കൗൺസിലർക്ക് അനുവദിച്ച തുക ഉപയോഗിച്ച് അവർ നിർദ്ദേശിച്ച 7 -ലക്ഷം രൂപയുടെ വർക്കിന് DPC -അംഗികാരം നേടിയിരുന്നു.

 

എന്നാൽ ഈ വർക്ക് E-ടെൻഡർ ചെയ്തപ്പോൾ മത്സരാധിഷ്ഠിത ടെൻഡറിൽ പങ്കെടുത്ത കരാറുകാരൻ വളരെ താഴ്ന്ന തുകയ്ക്കാണ് ടെൻഡർ പിടിച്ചത്. അതിൻ പ്രകാരമാണ് 1.40 ലക്ഷം രുപ മിച്ചം വന്നത്. എന്നാൽ പതിനൊന്നാം വാർഡിൽ വിവാദമായ ഒരു വെള്ളക്കെട്ട് പൂർത്തികരിക്കാൻ തുക കുറവായതുകൊണ്ട് 3.65 വകയിരുത്തിയിരുന്നുള്ളു. അത് പൂർത്തികരിച്ച് ഉപയോഗപ്രദം ആക്കണമെങ്കിൽ 1.40 ലഷം രൂപയും കുടി അത്യാവശ്യമായി കണ്ടെത്തേണ്ടതുണ്ട്. അതിന് പരിഹാരമാർഗ്ഗമെന്ന നിലയിൽ ഒരു നിർദേശം മാത്രമാണ് എഞ്ചിനിയറിംഗ് വിഭാഗം കൗൺസിൽ അജണ്ടയിൽ വച്ചിരിക്കുന്നത്. ചെയർമാൻ എന്ന നിലയിലോ, വ്യക്തിപരമായ നിലയിലോ ഇതിൽ പ്രത്യേക താല്പര്യം ഒന്നും തന്നെ ഇല്ല.

 

 

ഇത് സംബന്ധിച്ച് പതിനാറാം വാർഡ് കൗൺസിലർ ആനി ബിജോയിയുമായി സംസാരിക്കുകയും സാഹചര്യം മനസ്സിലാക്കുകയും അവർക്ക് അത് ബോധ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. അവർ അവരുടെ പാർട്ടി നേത്യത്തോടോ, മറ്റൊരാളോടൊ ഇതു സംബസിച്ച് ഒരു പരാതിയും പറിഞ്ഞിട്ടില്ലായെന്നും അറിയിക്കുകയുണ്ടായി….എന്നാൽ ഇതുപോലെ തെറ്റിദ്ധാരണാ ജനകമായ വാർത്തകൾ എങ്ങനെ പ്രതിപക്ഷം അറിയുന്നുവെന്നത് വളരെ ആശ്ചര്യം ജനിപ്പിക്കുന്നുവെന്നും ചെയർമാൻ അറിയിച്ചു… നിയമപരമായി തെറ്റില്ലെങ്കിലും ഒരു കാരണവശാലും വാർഡിൽ അനുവദിച്ച ഫണ്ട് ഒരു വാർഡിലും കുറയ്ക്കയോ, തിരിച്ചെടുക്കുകയോ ചെയ്യുകയില്ല… അത് ഒരു പോളിസിയുടെ ഭാഗമാണ്.പക്ഷേ കൗൺസിലിൽ ചർച്ച ചെയ്ത് ഒരു പരിഹാരമേ, തീരുമാനമോ ഉണ്ടാകുന്നതിനു മുൻപേ ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കകയെന്നത് ചിലരുടെ ഒരു ഹോബിയാണന്നും പ്രതിപഷത്തെ ചില സ്വാർത്ഥതാല്പര്യക്കാരുടെ വില കുറഞ്ഞ പ്രചരണ അജണ്ട യുടെ ഭാഗമായിട്ടേ കാണാൻ കഴിയുന്നു ള്ളുവെന്നും ചെയർമാൻ അറിയിച്ചു. പ്രതിപക്ഷ ബഹുമാനത്തിൽ ഏതൊരു നേതാവിനും ഇത്തരം സംശയങ്ങൾ ചോദിച്ചാൽ നഗരസഭയിൽ നിന്നും മറുപടി ലഭിക്കുന്നതാണന്നും ചെയർമാൻ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top