കൊല്ലം :അയല്‍വാസിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച പണത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങി മടങ്ങുന്നതിനിടെ 18 വയസ്സുകാരന്‍ പോലീസിന്റെ പിടിയില്‍. കിടപ്രം വടക്ക് കാട്ടുവരമ്പേല്‍ വീട്ടില്‍ അമ്പാടി ശേഖറിനെ (18) യാണ് കിഴക്കേ കല്ലട പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച പകല്‍ അയല്‍വീടിന്റെ വാതില്‍തകര്‍ത്താണ് മോഷണം നടത്തിയത്. മണ്‍റോത്തുരുത്തില്‍ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ അഭയംതേടി. ഇത് അവസരമാക്കിയായിരുന്നു മോഷണം.അലമാരയില്‍ സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് മോഷ്ടിച്ചത്. എസ്‌ഐ മാരായ ബി.അനീഷ്, ശരത്ചന്ദ്രന്‍, എഎസ്‌ഐ മാരായ സുനില്‍, അജയന്‍, സി.പി.ഒ മാരായ മനു, വിവേക് എന്നിവരാണ് പ്രതിയെ പിടികൂടിയത്.


