പാലാ :കവീക്കുന്ന് സ്വദേശിയായ കേബിൾ ടി വി ഓപ്പറേറ്റർ പ്രിൻസ് ജോർജിനെ വെട്ടിപ്പരുക്കേൽപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നഗരസഭാ കൗൺസിലർ സിജി ടോണി പ്രതിക്ഷേധിച്ചു. മാന്യമായി തൊഴിലെടുക്കുന്ന പ്രിൻസിന് നേരെ നടന്ന അതിക്രമം അംഗീകരിക്കാൻ കഴിയില്ല. ഏവരോടും സൗമ്യമായി പെരുമാറുന്ന പ്രിൻസിനെ ആക്രമിച്ച സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമായി. തൊഴിൽ മേഖലയിലുള്ളവർക്ക് സുരക്ഷ ഒരുക്കാൻ വേണ്ട ക്രമീകരണങ്ങൾ ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കൗൺസിലർ സിജി ടോണി കോട്ടയം മീഡിയയോട് പറഞ്ഞു.



