പാലാ :കരൂർ :കേബിളിന്റെ പണം പിരിക്കാൻ ചെന്നയാളെ വാക്കത്തിക്ക് വെട്ടാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.
കരൂർ ഭാഗത്ത് വെച്ച് നടന്ന വധശ്രമ കേസിലെ പ്രതിയായിരുന്ന ളാലം വില്ലേജിൽ കരൂർ പി ഓയിൽ തെരുവും കുന്നേൽ വീട്ടിൽ ശശിധരന്റെ മകൻ 46 വയസ്സുള്ള സുനിൽ ടി എസ് എന്ന പ്രതിയെ SI അഭിലാഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. കേബിൾ വരിസംഖ്യ പിരിക്കാൻ ചെന്ന കേബിൾ ജീവനക്കാരനെ അകാരണമായി പ്രതി ആക്രമിക്കുകയായിരുന്നു.


