തളിപ്പറമ്പ് പാലക്കയം തട്ടിൽ ഉണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ നോർത്ത് സിദ്ധീഖാബാദിൽ താമസിക്കുന്ന എ.കെ മുജീബ് (18) മരിച്ചത്. മുജീബ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മർകസ് നോളജ് സിറ്റിയിൽ ടൈഗ്രീസ് വാലിയിലെ വിദ്യാർത്ഥിയാണ്. പി പി മഹമൂദ് ഹാജി എ കെ സുമയ്യ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മിസാജ്, മുഫീദ് (എസ് എസ് എഫ് മാട്ടുൽ സെക്ടർ സെക്രട്ടറി) ഇസ്മായിൽ, മിൻഹാജ്, നഫീസ. മുതദേഹം പരിയാരം മെഡിക്കൽ കോളേജ് അശുപത്രി മോർച്ചറിയിൽ. ഖബറടക്കം ഇന്ന് വൈകുന്നേരം മാട്ടൂൽ നോർത്ത് ജാറം ബദർ മസ്ജിദ് ഖബർ സ്ഥാനിൽ


