ന്യുഡല്‍ഹി: സഹകരണ സംഘങ്ങളെ ‘ബാങ്കുകള്‍’ എന്ന പേരില്‍ വിളിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമന്‍.സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ല. റിസര്‍വ് ബാങ്ക് അംഗീകാരമില്ലെന്നും കേന്ദ്ര ധനമന്ത്രി രേഖാമൂലമാണ് ലോക് സഭയില്‍ വ്യക്തമാക്കിയത് .

ജനങ്ങളെ ബോധവത്കരിക്കാനാണ് ആര്‍ ബി ഐ ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നും അത് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനല്ലെന്നും മന്ത്രിചൂണ്ടിക്കാട്ടി . സഹകരണ സംഘങ്ങളെ ബാങ്കുകളായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് തിരുത്തണമെന്ന് കാണിച്ച് കേരളം നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് കേന്ദ്രത്തിന്റെ മറുപടി.
സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ലെന്ന് റിസര്‍വ് ബാങ്ക് നവംബറില്‍ വ്യക്തമാക്കിയിരുന്നു. ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പ്രകാരം പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കാന്‍ കഴിയു. സൊസൈറ്റിയില്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാവില്ലെന്നും ആര്‍.ബി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

