കായംകുളത്ത് വിവാഹ വാർഷിക പാർട്ടിക്കിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുതുപ്പള്ളി മഠത്തിൽ ഹരികൃഷ്ണനാണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹ വാർഷികാഘോ ഷത്തിൽ പങ്കെടുക്കുന്നിതിനിടെയാണ് യുവാവിന് കുത്തേറ്റത്. പുതുപ്പള്ളി സ്‌നേഹജാലകം കോളനിയിലാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ഹരികൃഷ്ണന്റെ സുഹൃത്തായ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മദ്യം വിളമ്പുന്നതിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയമുണ്ട്. കൂടുതൽ പേരെ ചോദ്യം ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.


