തിരുച്ചിറപ്പള്ളി :ട്രെയിന്‍ കടന്നു പോകാന്‍ അടച്ച റെയില്‍ വേ ക്രോസ് തുറന്നു നല്‍കിയില്ല മലയാളി ഗേറ്റ് കീപ്പര്‍ക്ക് ക്രൂരമര്‍ദ്ദനം. റയില്‍വെ ഗേറ്റ് തുറന്നുനല്‍കാതിരുന്നതിന് ജീവനക്കാരനെ മദ്യപന്‍ ആക്രമിച്ചതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി മണപ്പാറ സന്യാസിപ്പെട്ടിലാണ് സംഭവം നടന്നത്. ഗെയ്റ്റ് കീപ്പറായ അമ്പലപ്പുഴ സ്വദേശി ജി.ഗോകുലിന്റെ തലയ്ക്കും താടിയെല്ലിനും പരുക്കേറ്റു. ബൈക്കിലെത്തിയ അക്രമി ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ട്രെയിന്‍ കടന്നുപോകാതെ തുറക്കില്ലെന്ന് ഗോകുല്‍ പറഞ്ഞോടെ മടങ്ങിപ്പോയ അക്രമി പിന്നീട് കാബിനിലെത്തി യുവാവിനെ മര്‍ദ്ദിച്ചത്.

റെയില്‍വേയുടെ ട്രൈകളര്‍ ടോര്‍ച്ച് ഉപയോഗിച്ച് തലയ്ക്കടിച്ചത്. തുടര്‍ന്ന് കല്ലെടുത്ത് എറിയുകയും ചെയ്തു. അടിയുടെ ആഘാതത്തില്‍ ഗോകുലിന്റെ കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ്. വിവരം അറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥരെത്തിയാണു ഗോകുലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആര്‍പിഎഫും , പോലീസും സംഭത്തില്‍ കേസ്സെടുത്തിട്ടുണ്ട്. പ്രതിക്കായി തിരച്ചില്‍ നടത്തുന്നു.

