മൂവാറ്റുപുഴ :ജോസഫ് ഗ്രൂപ്പ് കേരളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി മെമ്പറും തിരൂർ നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന ഷാജി അച്ചായൻ കേരളാ കോൺഗ്രസ് എം ൽ ചേർന്നു.ഇന്ന് ഉച്ചകഴിഞ്ഞു ഷാജിയുടെ മൂവാറ്റുപോഴയിലുള്ള വസതിയിലെത്തി മന്ത്രി റോഷി അഗസ്റ്റിൻ മെമ്പർഷിപ്പ് നൽകുകയാണുണ്ടായത്.രാമപുരം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോൺ പുതിയിടത്തുചാലിൽ സന്നിഹിതനായിരുന്നു.

പാർട്ടി ജോസഫ്.,ജോസ് ഗ്രൂപ്പുകളായി പിളർന്നപ്പോൾ ജോസഫ് വിഭാഗത്തിൽ ഷാജി അച്ചായൻ ഉറച്ചു നിൽക്കുകയായിരുന്നു.ജോസഫ് വിഭാഗത്തിന്റെ സൈബർ വിഭാഗത്തിന്റെ നേതൃ സ്ഥാനത്തായിരുന്നു ഷാജി അച്ചായൻ പ്രവർത്തിച്ചിരുന്നത്.ജോസഫ് ഗ്രൂപ്പിലെ ഗ്രൂപ്പ് കളിയിൽ മനം നൊന്താണ് കുറച്ചു കാലമായി വിട്ടു നിന്നതെന്നു അദ്ദേഹം കോട്ടയം മീഡിയയോട് പറഞ്ഞു.റോഷി അഗസ്റ്റിനുമായി നേരത്തെ മുതൽ ആത്മബന്ധമാണ് ഉണ്ടായിരുന്നത്.താൻ അസുഖ ബാധിതനായിരുന്നപ്പോഴും റോഷി അഗസ്റ്റിൻ സുഖ വിവരങ്ങൾ അന്വേഷിച്ചിരുന്നെന്നും ഷാജി അച്ചായൻ പറഞ്ഞു.

