പാലാ:വൃത്തിയും ,വെടിപ്പുമുള്ള രുചികരമായ ഭക്ഷണം കുറഞ്ഞ വിലയിൽ ജനങ്ങൾക്കെത്തിക്കുക എന്നത് പാലാ നഗരസഭയുടെ ലക്ഷ്യമാണെന്നു നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അഭിപ്രായപ്പെട്ടു.20 രൂപയ്ക്ക് ഊണ് നൽകുന്ന പാലായിലെ രണ്ടാമത്തെ ഹോട്ടൽ മുനിസിപ്പാൻ ആഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർമാൻ.നഗരസഭയുടെ ആദ്യ സംരംഭമായി കിഴതടിയൂർ ബാങ്ക് ജംഗ്‌ഷനിലാരംഭിച്ച ഹോട്ടലിന്റെ വിജയത്തെ തുടർന്നാണ് രണ്ടാമത്തെ ജനകീയ ഹോട്ടൽ നഗരസഭാ തുടങ്ങിയത്.ഊണിന് 20 രൂപയും ,ഇഡ്ഡലിക്ക് 5 രൂപയുമാണ് വില .

ചടങ്ങിൽ വൈസ് ചെയർമാൻ സിജി പ്രസാദ്.,അഡ്വ ബിനു പുളിക്കക്കണ്ടം.,ബൈജു കൊല്ലമ്പറമ്പിൽ.,ബിന്ദു മനു.,ഷാജു തുരുത്തേൽ.,ലീനാ സണ്ണി.,ഷീബാ ജിയോ.,ആനി ബിജോയി.,സിജി ടോണി.,ആർ സന്ധ്യ.,ജോസിൻ ബിനോ.,സതി ശശികുമാർ,മായ പ്രദീപ്,ജെയ്‌സൺ മാന്തോട്ടം.ബിജു പാലൂപ്പടവിൽ ഉദ്യോഗസ്ഥർ,മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

