പാലാ:പാലാ നഗരസഭയിലെ പതിനാലാം വാർഡിനെയും ,പതിമൂന്നാം വാർഡിനെയും ബന്ധിപ്പിച്ചു കടന്നു പോകുന്ന കരിമ്പത്തിക്കണ്ട൦ കണ്ണാടിയുറുമ്പ് റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് ഇന്ന് കോട്ടയം മീഡിയയിൽ വാർത്ത തെറ്റിദ്ധാരണ പടർത്തുന്നതാണെന്ന് പതിനാലാം വാർഡ് മെമ്പറും നഗരസഭാ വൈസ് ചെയർപേഴ്‌സനുമായ സിജി പ്രസാദ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച വരെ നമ്മുടെ നാട്ടിൽ കാലം തെറ്റി പെയ്ത അതിവൃഷ്ടി എല്ലാവര്ക്കും അറിവുള്ളതാണ്.അതാണ് ടാറിംഗ് നീണ്ടു പോകാനുള്ള കാരണം .പതിനാലാം വാർഡിന്റെ ഫണ്ട് ഉപയോഗിച്ചുകൊണ്ട് ഏഴുലക്ഷം വകയിരുത്തി എസ്റ്റിമേറ്റും ,ടെണ്ടറും പൂർത്തീകരിച്ചു കഴിഞ്ഞതാണ് ഈ റോഡിനു വേണ്ടി.പക്ഷെ കാലം തെറ്റി പെയ്ത മഴയിൽ ഈ റോഡിന്റെ ടാറിംഗ് ജോലികളും അവിചാരിതമായി നീണ്ടു പോവുകയാണുണ്ടായത്.ജനുവരി മാസം ആദ്യം തന്നെ ടാറിംഗ് ജോലികൾ ആരംഭിക്കുന്നതാണെന്നു വർക്കെടുത്ത കോൺട്രാക്ടറും അറിയിച്ചിട്ടുള്ളതാണ്.റോഡിന്റെ സുരക്ഷാ വര്ധിക്കുവാനാണ് മഴയത്ത് ടാർ ചെയ്യാതിരുന്നതെന്ന് വാർഡ് മെമ്പർ സിജി പ്രസാദ് കോട്ടയം മീഡിയയോട് പറഞ്ഞു.വാർഡിന്റെ സർവ്വതോൻമുഖമായ വികസനത്തിനായി നഗരസഭയും,ചെയർമാനും, താനും എന്നും പ്രതിജ്ഞാബദ്ധയായി നിലകൊള്ളുമെന്നും സിജി പ്രസാദ് അറിയിച്ചു.

