
പാലാ :രാമപുരം മാർ അഗസ്തിനോസ് കോളേജ് കോമേഴ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കേരള ബാങ്ക് സീനിയർ മാനേജർ ലീലാ ജെയിൻ നിർവ്വഹിച്ചു. കോളേജ് മാനേജർ റവ ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. തുടർന്ന് കേരളാ സമ്പത്ത് ഘടനയിൽ സഹകരണ മേഖലയുടെ പ്രസക്തി എന്നവിഷയത്തിൽ ലീലാ ജെയിൻ ക്‌ളാസ് നയിച്ചു പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ ഡിപ്പാർട്ടമെന്റ് മേധാവി ജോസ് ജോസഫ്, കോ ഓർഡിനേറ്റർ ധന്യാമോൾ വർഗ്ഗീസ് അസോസിയേഷൻ പ്രസിഡന്റ് മെൽവിൻ രാജു സെക്രട്ടറി സോനാ ബ്രിജിറ്റ് ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു .

