Kerala

ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ വീട്ടമ്മമാർക്ക് നിർണായക പങ്കു വഹിക്കാനാകുമെന്ന് മാണി സി കാപ്പൻ എം.എൽ.എ

പ്രകൃതിയിലെ വിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ തലമുറകളോളം അനുഭവിക്കേണ്ടിവരുമെന്ന സന്ദേശമാണ് , കാലാവസ്ഥാ വ്യതിയാനവും അതിന്റെ ദുരന്തങ്ങളും നമ്മെ പഠിപ്പിക്കുന്നതെന്ന് മാണി സി.കാപ്പൻ എം.എൽ.എ. അഭിപ്രായപ്പെട്ടു.
സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി , സെന്റർ ഫോർ എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ “ആസാദി കാ അമൃത്” മഹോത്സവത്തിന്റെ ഭാഗമായി പാലാ നിയോജക മണ്ഡലത്തിൽ അനുവദിച്ച ഊർജകിരൺ ശില്പശാല എസ്.എച്ച്.സോഷ്യൽവർക്ക് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ വീട്ടമ്മ മാർക്ക് നിർണായക പങ്കു വഹിക്കാനാകുമെന്നും എം.എൽ.എ.ഓർമിപ്പിച്ചു.

 

പൊതുജനങ്ങൾക്ക് ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയും, അതിനുള്ള മാർഗ്ഗങ്ങളും പകർന്ന് നൽകാൻ സംസ്ഥാനതലത്തിൽ സ്ഥാപിതമായ ഊർജ്ജ പരിപാലന കേന്ദ്രമാണ് എനർജി മാനേജ്മെന്റ് സെന്റർ കേരള ( ഇഎംസി ) . ഇഎംസിയുടെ, പരിശീലന ബോധവത്കരണ പരിപാടികളിൽ ഒന്നാണ് 2015 മുതൽ നടപ്പാക്കി വരുന്ന ഊർജ്ജകിരൺ പദ്ധതി . പ്രാദേശിക തലത്തിൽ സന്നദ്ധസംഘടനകൾ , കോളേജുകളിലെ നാഷണൽ സർവീസ് സ്കീം , തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ പൊതുജനങ്ങൾക്കായി നടത്തുന്ന ഈ പരുപാടി , ഈ മാസം ഡിസംബർ 1 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരിന്നു . “ആസാദി കാ അമൃത് ” മഹോത്സവത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഈ വർഷത്തെ പരിപാടികൾ നടത്തപ്പെടുന്നത്. പാലാ നിയോജക മണ്ഡലത്തിൽ എസ്.എച്ച്. സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷൻസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

 

ഊർജ്ജ കാര്യശേഷിയും , ഊർജ്ജ സംരക്ഷണവും എന്ന പൊതു വിഷയത്തിന് പുറമെ ഈ വർഷത്തെ ഊർജ്ജകിരൺ പരിപാടിയിൽ പ്രധാനമായി ചർച്ച ചെയ്യുന്ന വിഷയമാണ് “ഗോ ഇലക്ട്രിക് ” ക്യാമ്പയി‍ൻ. രാജ്യത്തെ ഗതാഗതത്തിന്റെ 100 ശതമാനവും വൈദ്യുത വാഹനങ്ങളിലേക്കും , ശുദ്ധവും സുരക്ഷിതവുമായ വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിലേക്കും നയിക്കുക , ഇന്ധന ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക , കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതികൂല ആഘാതത്തിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം .

 

 

പാലാ നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നുമുള്ള വീട്ടമ്മമാർ, പൊതുജനങ്ങൾ എന്നിവർക്കായി ശില്പശാല സംഘടിപ്പിച്ചത്. എസ്.എച്ച്. പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സി. ലിസബത്ത് കടുകുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെമിനാറിന് ആമുഖമായി നടത്തിയ ഊർജ സംരക്ഷണ റാലി പാലാ മുൻസിപ്പൽ ചെയർമാൻ ശ്രീ. ആന്റോ ജോസ് പടിഞ്ഞാറേക്കര ഫ്ലാഗ് ഓഫ് ചെയ്തു. *ഊർജ സംരക്ഷണ സിഗ്നേച്ചർ കാംപയിൻ നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് ചെയർമാൻ ശ്രീ. ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭാ കൗൺസിലർ ശ്രീമതി. ബിജി ജോജോ, സോഷ്യൽ വർക്ക് ഡയറക്ടർ സി. റ്റെയ്സി ജേക്കബ്, സി.റിൻസി കോഴിമല, സി. ആൻസ് വാഴചാരിക്കൽ, പ്രോഗ്രാം മാനേജർ ശ്രീ.ബിബിൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പേഴ്സൺ സജോ ജോയി ശില്പശാലയ്ക്ക് നേതൃത്വം നല്കി. ശില്പശാലയോട് അനുബഡിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി അഭിനന്ദനം അർപ്പിച്ചത് നമ്മുടെ പ്രോഗ്രാമിന് കൂടുതൽ ഉണർവ് ഏകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top