
റാന്നി :കാടുവിട്ടിറങ്ങുന്ന വന്യജീവികൾ കർഷകരെ യടക്കം ആക്രമിക്കുന്നതും കാർഷിക വിളകൾ തകർക്കുന്നതും വ്യാപകമാകുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിനുള്ള ശ്വാശ്വത പരിഹാര മാർഗങ്ങൾ കേന്ദ്ര – സംസ്ഥാന വനം വകുപ്പുകൾ ഉറപ്പാക്കണ മെന്ന്. കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.


കർഷകർക്ക് പരിരക്ഷ നൽകാത്ത 1972 ലെ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരണം വന്യമൃഗങ്ങളെക്കാൾ മനുഷ്യ ജീവനും അവന്റെ സ്വത്തിനും സംരക്ഷണം നൽകുന്ന ചട്ടങ്ങൾ കൂടി ഉൾപ്പെടുത്തി നിയമം ഉടന്‍ ഭേദഗതി ചെയ്യണം . ഇതിനായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ശക്തമാക്കും.ഈ വിഷയം രാജ്യസഭയിൽ ശക്തമായി ഉന്നയിക്കും.
സ്വയ രക്ഷക്കായി വന്യജീവികളെ പ്രതിരോധിക്കുന്ന ആളുകൾക്കെതിരെ ക്രിമിനല് നടപടി പ്രകാരം കേസ് എടുക്കുന്നത് ഒഴിവാക്കണം.
വിള നാശം സംഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുവാൻ പ്രത്യേക ട്രിബൂണൽ സ്ഥാപിച്ചു കൊണ്ട് അര്ഹമായ നഷ്ടപരിഹാര തുക സമയബന്ധിതമായി അവരുടെ കൈകളിൽ എത്തിക്കണം.

സോളാർ വേലി കെട്ടിയും കിടങ്ങുകൾ നിർമ്മിച്ചുമുള്ള പ്രതിരോധത്തിനും അപ്പുറം നൂതനമായ പ്രതിരോധ മാര്ഗങ്ങളും സ്വീകരിക്കണം.നിരന്തരമായി കാർഷിക വിളകൾ നശിപ്പിക്കപ്പെടുന്നതിനാൽ പല കർഷകരും അവരുടെ കൃഷികൾ അവസാനിപ്പിക്കുന്ന സ്ഥിതിയാണ്.
വന്യ ജീവി അക്രമങ്ങളിൽ ദുരിതമനുഭവിക്കുന്ന കര്ഷകരടക്കമുള്ളവരെ നേരിട്ട് കാണുവാനും ആഘാതം മനസിലാക്കുന്നതിനും ദുരിതത്തിന്റെ ആഘാതം സർക്കാരുകളുടെ അടിയന്തിര ശ്രേദ്ധയിൽ എത്തിക്കുന്ന തിനുമായി ശ്രീ. ജോസ് കെ.മാണി എം.പി റാന്നി മണ്ഡലത്തിലെ വടശേരിക്കര ,കുമ്പളത്താനം, മടക്കംമൂട് എന്നിവിടങ്ങൾ സന്ദർശിക്കുകയും കുമ്പളത്താനം അംങ്കണവാടിയിൽ നാശനഷ്ടമുണ്ടായ കർഷകരുടെ യോഗം വിളിച്ചു ചേർത്ത് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
അഡ്വ : പ്രമോദ് നാരായൺ എം എൽ എ,കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ശ്രീ.N M രാജു ,സംസ്ഥാന സെക്രെട്ടറി മാരായ ശ്രീ.ചെറിയാൻ പോളച്ചിറക്കൽ ,ശ്രീ .ലോപ്പസ് മാത്യു, നിയോജക മണ്ടലം പ്രസിഡന്റ് ശ്രീ അലിച്ചെൻ ആറൊന്നിൽ ജില്ലയിലെ മറ്റു കേരളാ കോൺഗ്രസ് എം നേതാക്കളും വിവിധ പോഷക സംഘടനാ നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

