പാലാ: നഗരസഭയിലെ കരിമ്പത്തിക്കണ്ടം-കണ്ണാടിയുറുമ്പ് റോഡ് ആകെ തകര്‍ന്നു. നാളുകളായി അറ്റകുറ്റപ്പണി ഇല്ലാത്തതുമൂലം കുണ്ടുംകുഴിയുമായ റോഡിലൂടെ ഗതാഗതം ദുസ്സഹമായിരിക്കുകയാണ്. നഗരസഭയിലെ 14-ാം വാര്‍ഡിലുള്ള റോഡിനാണ് ഈ ഗതികേട്.

റോഡിന്റെ നടുവിലൂടെ ഓടപോലെ നീണ്ടകുഴി രൂപപ്പെട്ടിരിക്കുകയാണ്. മഴയില്‍ ഈ കുഴിയില്‍ ചെളിവെള്ളം നിറഞ്ഞ് കാല്‍നടയാത്രപോലും അസാധ്യമാകുന്നു. വെള്ളംകെട്ടികിടക്കുന്ന കുഴിയുടെ ആഴമറിയാതെ ഇതില്‍ചാടി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിട്ടുണ്ട്. പാലാ – പൊന്‍കുന്നം റോഡിനെയും ഇടമറ്റം റോഡിനെയും ബന്ധിപ്പിക്കുന്ന വഴിയാണിത്.
കരിമ്പത്തിക്കണ്ടം-കണ്ണാടിയുറുമ്പ് റോഡ് തകര്‍ന്നിട്ട് നാളുകളായെങ്കിലും ഇതുനന്നാക്കുന്നതില്‍ നഗരസഭാ അധികാരികള്‍ കടുത്ത അവഗണന കാണിക്കുകയാണെന്നാണ് ആക്ഷേപം. നൂറ്റമ്പതോളം വീട്ടുകാരും മറ്റ് നിരവധി യാത്രക്കാരും ഉപയോഗിക്കുന്ന വഴിയുടെ ദുര്‍ഗതി അവസനാപ്പിക്കണമെന്ന് ജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷസമരപരിപാടികള്‍ക്ക് രൂപം കൊടുക്കാനുള്ള നീക്കത്തിലാണ് യാത്രക്കാരും നാട്ടുകാരും.ടി കെ ഹംസ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോൾ മലബാറിലെ റോഡിലെ കുഴികൾക്ക് ഹംസ ക്കുണ്ട് എന്നാണ് വട്ടപ്പേര് വീണത്.ഭരണം മാറി വന്നപ്പോൾ പി കെ ബാവ ക്കുണ്ട് എന്നായി കുഴികളുടെ വട്ടപ്പേര്.പക്ഷെ പാലായിലെ ഈ കുഴികൾക്ക് റിയാസ് കുഴി എന്നാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
കരിമ്പത്തിക്കണ്ടം-കണ്ണാടിയുറുമ്പ് റോഡിനെ നഗരസഭാ അധികാരികള്‍ അവഗണിക്കുകയാണെന്നും റോഡ് എത്രയുംവേഗം നന്നാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും പാലാ പൗരാവകാശ സമിതി മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ജോയി കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക് ജയിംസ്, തോമസ് ഗുരുക്കള്‍, രാധാകൃഷ്ണന്‍ പ്രശാന്തി, അജി കെ.എസ്. എന്നിവര്‍ സംസാരിച്ചു. റോഡിന്റെ ദുരവസ്ഥയ്‌ക്കെതിരെ ഒപ്പുശേഖരണം നടത്താനും പൗരസമിതി യോഗം തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു.

