

ശബരിമല : മല കയറ്റത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു. തമിഴ്നാട് കൂടല്ലൂർ ചിദംബരം സ്വദേശി ഇളങ്കോവൻ (48) ,നാമക്കൽ കുമാരപാളയം നാരായണ നഗർ സ്വദേശി മാതേശ്വരൻ (58) എന്നിവരാണ് മരിച്ചത്. ശരീരീകാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നുച്ചയോടെയാണ് ഇളങ്കോവനെ അപ്പാച്ചിമേടിൽ നിന്നും പമ്പയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. മാതേശ്വരനെ മൂന്ന് മണിയോടെ ചരൽമേടിൽ നിന്നും പമ്പ ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



