
എടത്വ: പോള വാരാനായി ഇറങ്ങിയ കര്‍ഷകനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി.എടത്വ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കോഴിമുക്ക് എലിപ്പള്ളില്‍ ജോര്‍ജ്ജ് തോമസ് (ജോസ്-46) ആണ് മരിച്ചത്.സംസ്ക്കാരം നാളെ ( ചൊവ്വാഴ്ച) രാവിലെ 11ന് എടത്വ സെൻ്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.
. ഇന്നലെ വൈകുന്നേരം 4.30-ന് പാണ്ടങ്കരി പൊട്ടടി പാടത്താണ് മൃതദേഹം കണ്ടത്. പാട്ട കര്‍ഷകനായ ജോസ് ഇന്നലെ രാവിലെ പോളവാരാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. ഉച്ചഭക്ഷണത്തിന് എത്താഞ്ഞതിനെ തുടര്‍ന്ന് മകന്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം പാടത്ത് കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഭാര്യ: സിജി. മക്കള്‍ : അജിത്ത്, അരുണ്‍, അലന്‍. മൂവരും വിദ്യാര്‍ത്ഥികളാണ്.
രണ്ടു പതിറ്റാണ്ടോളമായി എടത്വ പള്ളിയുടെ പെരുന്നാളുമായി ബന്ധപ്പെട്ട പരസ്യ പ്രചരണാർത്ഥം കേരളത്തിനുള്ളിലും തമിഴ്നാട്ടിലും പെരുന്നാൾ കമ്മറ്റിയുടെ അവിഭാജ്യ ഘടകം ആയി നിസ്വാർത്ഥ സേവനം ചെയ്ത വ്യക്തിയാണ് അകാലത്തിൽ പൊലിഞ്ഞത്. ഏവർക്കും സഹായിയായിരുന്ന ജോസിൻ്റെ വേർപ്പാട് ഗ്രാമം ഇതു വരെ ഉൾകൊണ്ടിട്ടില്ല.

