
മേലുകാവ്: മേലുകാവ് ഹെൻറി ബേക്കർ കോളേജ് NSS യൂണിറ്റും, അരുവിത്തുറ ലയൺസ് ക്ലബ്ബം, ലിയോ ക്ലബും, സംയുക്തമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ഡോക്ടർ ഗിരീഷ് കുമാർ അധ്യക്ഷതയിൽ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബർസാർ ഫാദർ ബിജു ജോസഫ് , ലയൺസ് ജില്ലാ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, അരുവിത്തുറ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ലയൺ ഷാജിമോൻ മാത്യു, എൻ എസ് എസ് സെക്രെട്ടറി ബിബിൻ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.



കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഗിരീഷ് കുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജസ്റ്റിൻ ജോസ്, ഡോക്ടർ അൻസ ആൻഡ്രൂസ് എന്നിവരെ മാണി സി കാപ്പൻ എം എൽ എ പൊന്നാട അണിയിച്ച് ആദരിച്ചു.രക്തദാന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം നയിച്ചു.

