കൊച്ചി :കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ രുദ്രപ്രസാദ്(23), സുകൃത് കുമാര്‍ (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കരിമുകള്‍ മാര്‍ക്കറ്റില്‍ നിന്നാണ് പ്രതികളെ അമ്പലമേട് പോലീസ് പിടികൂടിയത്. മൂന്ന് കിലോ കഞ്ചാവ് ആണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തൃക്കാക്കര അസി. കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ നിര്‍ദേശത്തെ തുടര്‍ന്ന് അമ്പലമേട് എസ്.എച്ച്.ഒ ലാല്‍സി ബേബിയുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ പിടികൂടിയത്.

എസ്.ഐ. തോമസ് പള്ളന്‍, എ.എസ്.ഐമാരായ പോള്‍ വര്‍ഗീസ്, സി.വി. ജോഷി, ടി.പി. റെജി, എസ്.സി.പി.ഒ എം.ടി. സുധീഷ്, സി.പി.ഒ മാരായ പി.കെ. സുമേഷ്, പ്രവീണ്‍, ഏലിയാസ്, അമ്പിലാഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

