പാലാ: സെൻ്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയിലെ എൻ. എസ്. എസ് യൂണിറ്റുകളും , പാലാ ഗവൺമൻ്റ ജനറൽ ആശുപത്രിയും സംയുക്താഭിമുഖ്യത്തിൽ മെഗാ ലേഔട്ട് ഡിസൈൻ ക്യാംപയിനു തുടക്കം കുറിച്ചു. 30 പേർ അടങ്ങുന്ന എൻ.എസ്.എസ് വോളൻ്റിയർസ് വിവിധ ബാച്ചുകളായി തിരിച്ചാണ് ക്യാംപയിൻ നടത്തുന്നത്. പാലാ ജനറൽ ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ രൂപകല്പന തയാറാക്കി. പൊതുജനങ്ങൾക്ക് ആശുപത്രി ഉപയോഗം ഇത് മുഖേന കൂടുതൽ അഭിഗാമ്യമാകുന്നു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ Dr. ജെ ഡേവിഡ്, പാലാ ജനറൽ ആശുപത്രി RMO യുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ Dr. മധുകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർസ് ആൻ്റോ മാനുവൽ ,ജസ്റ്റിൻ ജോസ് എന്നിവർ നേതൃത്വം വഹിച്ചു. എൻ എസ്സ് എസ്സ് വോളന്റീർ സെക്രെട്ടറിമാരായ സ്നേഹ മത്തായി, നിഹിന നൗഷാദ്, വോളന്റീർസ് അരവിന്ദ് ബാബു, അജു ജേക്കബ്, പ്രിയ ജോസഫ്, അമ്മു ജോസ് അഭിജിത്ത് ഇ എസ്സ്, നോയൽ തോമസ്, സിയോൺ എന്നിവർ പങ്കാളികളായി.



