സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. തിരുവനന്തപുരത്താണ് പുതുതായി നാലുപേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 17 കാരന്റെ ബന്ധുക്കളാണ് ഇതില്‍ രണ്ടുപേര്‍. 17കാരനൊപ്പം യുകെയില്‍ നിന്നെത്തിയ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്.

മറ്റു രണ്ടുപേര്‍ യുകെ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. യുകെയില്‍ നിന്നെത്തിയ യുവതിക്ക് 16ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സാമ്ബിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കുകയായിരുന്നു. പരിശോധനാഫലത്തിലാണ് യുവതിക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്ന് നാട്ടില്‍ എത്തിയ സമയത്ത് തന്നെ സമ്ബര്‍ക്കപ്പട്ടികയില്‍ ആയിരുന്നത് കൊണ്ട് നിരീക്ഷണത്തിലായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
നൈജീരിയയില്‍ നിന്ന് എത്തിയ 32കാരനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 17ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി. തുടര്‍ന്ന് നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

