ഈരാറ്റുപേട്ട :അവര്‍ പോരാടിയത് ജനങ്ങള്‍ക്കു വേണ്ടി’.,എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുക.ജനാധിപത്യത്തെ സംരക്ഷിക്കുക….
എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സംസ്ഥാനത്തെ എല്ലാ മണ്ഡലം കമ്മിറ്റികളിൽ നിന്നും രാജ്യസഭാ അദ്ധ്യക്ഷന് 1ലക്ഷം മെയിലുകൾ അയച്ചുകൊണ്ട് AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സമരം മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സഖാവ് ബാബു ജോസഫിൻറെ അധ്യക്ഷതയിൽ ചേർന്ന ഐക്യദാർഢ്യ സമരത്തിൽ യോഗത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം സഖാവ് നൗഫൽഖാൻ, സിപിഐ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി സഖാവ്
കെ എസ് നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. എബിൻ പയസ്സ്, ദീപു,സഫൽ, ആസിഫ്, ഫാസിൽ ,ഹജീഷ്, ഇസ്മായിൽ, നദീർ , ഷാജി, മുഹമ്മദ് ഹാശിം,താഹിർ, ഫൈസൽ,രാജേഷ് തുടങ്ങിയ സഖാക്കൾ പങ്കെടുത്തു. ആർ രതീഷ് സ്വാഗതവും,അജ്മൽ തലനാട് നന്ദിയും പറഞ്ഞു.

