കൊല്ലത്ത് നിന്ന് തെങ്കാശിയിലേക്ക് പോയ കെഎസ്ആര്‍സി ബസില്‍ വെള്ളിമൂങ്ങ ഇടിച്ചുകയറി മുന്‍വശത്തെ ചില്ല് തകര്‍ന്നു. കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ ഇടപ്പാളയം മുസ്ലിം പള്ളിക്ക് സമീപം വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ദിശതെറ്റി പറക്കുന്നതിനിടയില്‍ വെള്ളിമൂങ്ങ ചില്ലില്‍ ശക്തമായി വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ ചില്ലിന് കേടുപാടുണ്ടായി. ഇടിയെത്തുടര്‍ന്നു മൂങ്ങ റോഡരികില്‍ തന്നെ ചത്തുവീഴുകയും ചെയ്തു. വാഹനത്തിന്റെ പ്രകാശമടിച്ചതോടെ മൂങ്ങയുടെ കാഴ്ചമറഞ്ഞതാകാമെന്നാണ് കരുതുന്നത്. വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.


