പാലാ:രാമപുരം:സ്‌കൂളിന്റെ പെയിന്റിംഗ് ജോലികൾ നടക്കവേ നില തകർന്നു വീണ് പെയിന്റിങ് തൊഴിലാളിയായ യുവാവ് മരണപ്പെട്ടു.ഇന്ന് രാവിലെ രാമപുരം അമനകരയിലുള്ള ചാവറ സ്‌കൂളിൽ വച്ചായിരുന്നു അപകടമുണ്ടായത്.മുകളിൽ പെയിന്റടിക്കാനായി നിലകെട്ടിയെങ്കിലും നില തകർന്നാണ് ജസ്റ്റിൻ ലൂക്കാച്ചൻ എന്ന യുവാവ് മരണമടഞ്ഞത്.

രാവിലെ പത്തോടെ അപകടമുണ്ടായപ്പോൾ സ്‌കൂൾ അധികൃതരും ,കൂട്ടുകാരും ചേർന്ന് മാർസ്ലീവാ മെഡിസിറ്റിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും വൈകിട്ട് അഞ്ചോടെ മരണപ്പെടുകയായിരുന്നു.കോലക്കുന്നേൽ ലൂക്കാച്ചൻറെയും മോളി ദമ്പതികളുടെയും മകനാണ് മരിച്ച ജസ്റ്റിൻ ലൂക്കാച്ചൻ(26).ജസ്ലറ്റ് സഹോദരിയും,ജോയൽ സഹോദരനുമാണ്.നല്ലൊരു ഫുട്‌ബോൾ താരവുമായിരുന്നു അന്തരിച്ച ജസ്റ്റിൻ എന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൂലമറ്റം കോളേജിൽ നിന്നും കായീക അദ്ധ്യാപന പരിശീലനം പൂർത്തിയാക്കിയ ജസ്റ്റിൻ താത്ക്കാലിക അടിസ്ഥാനത്തിൽ പല സ്‌കൂളുകളിലും കായീക അധ്യാപകനായും ജോലി നോക്കിയിരുന്നു. ശനിയാഴ്ച രാവിലെ മൃതദേഹം വസതിയിൽ കൊണ്ട് വരുന്നതാണ് തുടർന്ന് 11 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ സംസ്ക്കാരം നടക്കുന്നതാണ്.

