Crime

ളാലം തോട്ടിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം ഒഴുക്കുന്നു:കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആം ആദ്മി പാർട്ടി

പാലാ. ളാലം തോടിലേയ്ക്കു അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നതും വെളുത്ത നിറത്തിലുള്ളമായ മലിനജലം ഒഴുകി എത്തിയിരിക്കുകയാണ്.
രാത്രിയുടെ മറവില്‍ പുഴക്കര പാലത്തിനു സമീപമുള്ള ഓവുചാലിലൂടെ സാമൂഹൃവിരുദ്ധര്‍ ഇതു ചെയതിരിക്കുന്നു.
വ്യാഴാഴ്ച വെളുപ്പിനെ കാല്‍നടക്കാർ വിവരം അറിയിച്ചതനുസരിച്ചു ആംആദ്മി പ്രവർത്തകർ സ്ഥലത്തെത്തി പരിശോധനക്കായി മലിനജലം ശേഖരിച്ചു.

 

തോടിലും ആറ്റിലും വെള്ളം കുറഞ്ഞിരിക്കുമ്പോള്‍ ഏതാനു മീറ്റര്‍ മാത്രം അകലം മാത്രമുള്ള പമ്പ് ഹൗസ് ഭാഗത്തേയ്ക്കു മലിനജലം ഒഴുകി എത്താനും അതിലൂടെ
പാലായിലെ ജനങ്ങള്‍ക്കു വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ കലരാനും സാധ്യത ഉണ്ട്‌.നഗരസഭാ ആരോഗൃവകുപ്പും, വാട്ടര്‍ അതോറിറ്റി അധികാരികളും സമഗ്രമായ അന്വേഷണം നടത്തണമെന്നും, കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശൃപ്പെട്ടു.കണ്‍വീനര്‍ ജയേഷ് ജോര്‍ജിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജോയി കളരിക്കല്‍, ബിബിൻ തോമസ്, ബാലകൃഷ്ണൻ നായർ, ഡെന്നി മാത്യു, മാർട്ടിൻ വില്യം എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top