
ഉഴവൂർ :ഉഴവൂർ ഗ്രാമപഞ്ചായത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ യോഗം ചേർന്ന് പഞ്ചായത്ത് പ്രദേശത്തുള്ള മുഴുവൻ കൊടിമരങ്ങളും നീക്കം ചെയ്യുവാൻ തീരുമാനിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം ബഹു കോടതി വിധിയും അതിനോടാനുബന്ധമായ സർക്കുലർ കൾ എന്നിവയും ചർച്ച ചെയ്തു. യോഗം ഐക്യകണ്ഠ്യേന നവംബർ 19 ഞായറാഴ്ച ക്ക് മുൻപായി കൊടിമരങ്ങൾ നീക്കുവാൻ തീരുമാനിച്ചു.രാമപുരം പഞ്ചായത്തിലും കൊടിമരങ്ങൾ നീക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകിയതായി റിപ്പോർട്ടുണ്ട്.കേരളാ ഹൈക്കോടതി വിധിയെ തുടർന്ന് ജില്ലാ കളക്ടറുടെ അറിയിപ്പുകൾ എല്ലാ പഞ്ചായത്തിനും ലഭിച്ചിരുന്നു.എന്നാൽ മണ്ഡപങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ചു പ്രത്യേക നിർദ്ദേശങ്ങൾ ഇല്ലെന്നാണ് അറിയുന്നത്.രാമപുരം ,ഉഴവൂർ തുടങ്ങിയ പഞ്ചായത്തുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മണ്ഡപങ്ങൾ പൊതു നിരത്തുകൾക്ക് സമീപം നിലവിലുണ്ട്.

