പാലാ:സ്ത്രീ സുരക്ഷാ മുദ്രാവാക്യമുയർത്തി വനിതാ ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ നടത്തിയ വനിതകളുടെ രാത്രി നടത്തത്തിന് ഉദ്‌ഘാടകയായ വനിതാ നേതാവ് എത്താതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.ഇന്ന് രാത്രി (17 .12.2021)10 മണിയോടെയാണ് വനിതകളുടെയും കുട്ടികളുടെയും രാത്രി നടത്തം പ്ലാൻ ചെയ്തിരുന്നത്.വനിതാ കൗണ്സിലര്മാരടക്കം കുട്ടികളും അവരുടെ ബന്ധുക്കളും എത്തിച്ചേർന്നെങ്കിലും ഉദ്‌ഘാടകയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി എത്തി ചേർന്നില്ല.പതിനൊന്നര വരെ കാത്തിരുന്നെങ്കിലും ഫോൺ പോലും എടുക്കുവാൻ അവർ കൂട്ടാക്കിയില്ലെന്നു രാത്രി നടത്തത്തിന്റെ സംഘാടകർ പറഞ്ഞു.


കാത്തിരുന്ന് മടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നടത്തം തുടങ്ങാൻ ആവശ്യപ്പെട്ടതിൻ പ്രകാരം നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിജിപ്രസാദ് രാത്രി നടത്തം ഉദ്‌ഘാടനം ചെയ്തു.സ്ത്രീ സുരക്ഷാ മുദ്രാവാക്യം ഉയർത്തികൊണ്ട് സ്ത്രീകളെ സ്വയം പ്രാപ്തരാക്കുന്നതിന് പ്രതീകാത്മകമായി നടത്തുന്ന അർത്ഥവത്തായ ഇത്തരം പരിപാടികളെ തൃണവൽഗണിക്കുന്ന ജില്ലാ പ്രസിഡണ്ട് സ്ഥാനത്തിരിക്കുന്ന വനിതയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.ഇത്തരം പരിപാടികളെ അവഗണിക്കുന്നതിലൂടെ എന്ത് സ്ത്രീ സുരക്ഷയാണ് നിർമ്മല ജിമ്മി സ്ത്രീ സമൂഹത്തിനു നൽകുന്നതെന്ന് രാത്രി നടത്തത്തിൽ പങ്കെടുക്കാനെത്തിയ വനിതകളുടെ ബന്ധുക്കൾ ചോദിക്കുന്നുണ്ടായിരുന്നു .ഫോൺ വിളിച്ചു ചോദിച്ചാൽ പോലും മറുപടി നൽകാത്തത് നിരുരത്തരവാദ സമീപനമാണെന്നും,വഹിക്കുന്ന വലിയ സ്ഥാനത്തോടുള്ള അവഹേളനമാണെന്നും അവർ പറഞ്ഞു.

