Crime

നോക്കുകൂലി ചോദിച്ചതിന് കുന്നംകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പിടിച്ചുപറിക്കെതിരെ കേസെടുത്തതായി സര്‍ക്കാര്‍ ഹൈകോടതിയില്‍

കൊച്ചി :നോക്കുകൂലി ചോദിച്ചതിന് കുന്നംകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പിടിച്ചുപറിക്കെതിരെ കേസെടുത്തതായി സര്‍ക്കാര്‍ ഹൈകോടതിയില്‍. ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന്​ നോക്കുകൂലി ആവശ്യപ്പെടുന്നവ​ര്‍ക്കെതിരെ പിടിച്ചു പറിക്ക് കേസെടുക്കാന്‍ നിര്‍ദേശിച്ച്‌ സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്​.

Ad

നോക്കുകൂലി ചോദിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നുണ്ട്​. ഇതിന്റെ കരട് സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികളെ സ്വാഗതം ചെയ്​ത കോടതി ചുമട്ടുതൊഴിലാളി നിയമ ഭേദഗതി എന്ന് നടപ്പാക്കുമെന്നും ആരാഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top