Crime

മൂകാംബികയിൽ പോയി വന്ന കെഎസ്‌ആര്‍ടിസി ബസ്സില്‍ നിന്ന് മൂന്നര ലീറ്റര്‍ വിദേശ മദ്യം പിടികൂടി

 

 

ആലപ്പുഴ :കെഎസ്‌ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ തിരച്ചിലിലാണ് മദ്യം കണ്ടെത്തിയത്.ഇതിനു പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.
കൊല്ലൂര്‍ മൂകാംബിക-ആലപ്പുഴ സൂപ്പര്‍ ഡീലക്സ് ബസ് ആലപ്പുഴ ബസ്‌സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് സംഭവം. തിരുവനന്തപുരത്തെ കെഎസ്‌ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വിജിലന്‍സാണ് ‌പരിശോധന നടത്തി മദ്യം പിടികൂടിയത്.
ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ സി ജെ ഡിക്സണ്‍, എ ചന്ദ്രന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. കേസ് ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top