Kerala

ജനറൽ ആശുപത്രിയിലെ പുതിയ ഒ പി ടിക്കറ്റ് കൗണ്ടർ കോവിഡ് രോഗികൾക്കരുകിലേക്ക് മാറ്റിയത് തുഗ്ലക്ക് മോഡലെന്ന് യു ഡി എഫ്

പാലാ :ജനറൽ ആശുപത്രിയിലെ പുതിയ ഒ പി ടിക്കറ്റ് കൗണ്ടർ കോവിഡ് ആശുപത്രി കെട്ടിടത്തിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ അരികിലേക്ക് മാറ്റിയ തുഗ്ലക് പരിഷ്കാരത്തിൽ നഗരസഭ യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. നഗരസഭ പ്രതിപക്ഷ കൗൺസിലർമാരായ  പ്രൊഫ. സതീശ് ചൊള്ളാനി പ്രിൻസ് വി സി, ജോസ്എടേട്ട് , മായ രാഹുൽ, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, സിജി ടോണി എന്നിവർ ആശുപത്രിയിലെ ടിക്കറ്റ് കൗണ്ടർ സന്ദർശിച്ചു.

 

.2 ജീവനക്കാർ മാത്രം ഉള്ളതിനാൽ നൂറുകണക്കിന് രോഗികൾ ക്യൂ നിന്ന് വലയുകയാണ്. ടിക്കറ്റ് എടുത്ത് കോവിഡ് രോഗികളുടെ സമീപത്തുകൂടി ഇടുങ്ങിയ ഇടനാഴിയിലൂടെ വേണം ഡോക്ടറെ കാണാൻ ഒ പി വിഭാഗത്തിലേക്ക് കടക്കാൻ .ആശുപത്രിയിൽ ചികിത്സക്കായി എത്തുന്ന സാധാരണ രോഗികൾക്ക് കോവിഡ് രോഗം പകരാൻ സാദ്ധ്യത കൂടുതലാണ്ചികിത്സക്കായി ആശുപത്രിലെത്തുന്ന പാവപ്പെട്ട രോഗികളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് പ്രൊഫ.സതീശ് ചൊള്ളാനി അറിയിച്ചു.

 

 

പാലാ ജനറൽ ആശുപത്രിയിലെ കാർഡിയോളജി ഡോക്ടറെ താലൂക്ക് ആശുപത്രിയായ ‘കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലം മാറ്റിയും ലാബുകളുടെ പ്രവർത്തനം മന്ദീഭവിപ്പിച്ചും നിരവധി ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തലാക്കിയും സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന സർക്കാർ നിലപാടിനെതിരെ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top