Politics

എസ് രാജേന്ദ്രാ കടക്ക് പുറത്തെന്ന് സിപിഎം:കടക്ക് അകത്തെന്നു സിപിഐ,രാജേന്ദ്രനെ റാഞ്ചാൻ പാർട്ടികൾ മത്സരത്തിൽ

തൊടുപുഴ :മുന്‍ മന്ത്രി എം.എം മണിയുടെ വിമര്‍ശനത്തോടെ മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കുമെന്ന് ഉറപ്പായി. പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും രാജേന്ദ്രന്‍ സി.പി.ഐയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. കാലങ്ങളായി ഇടുക്കിയിലെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ കൂടിയാണ് കഴി‍ഞ്ഞ ദിവസം എം.എം മണിയുടെ വാക്കുകളിലൂടെ പുറത്തു ചാടിയത്.

Ad

രാജേന്ദ്രനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു മറയൂര്‍ ഏരിയ സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിനിടെ എം.എം മണിയുടെ പരാമര്‍ശം. രാജേന്ദ്രന് രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും? മൂന്നു തവണ പാര്‍ട്ടി എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാക്കി. ഇത്രയുമാക്കിയ പാര്‍ട്ടിക്ക് ഒന്നും പൊറുക്കാനാകില്ലെന്നും മണി പറഞ്ഞു. പാര്‍ട്ടി വേദികളിലും പുറത്തും തന്നെ അധികാര കൊതിയനായി ചിത്രീകരിച്ച്‌ പരസ്യമായി ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്ന് എസ്​. രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് നിരന്തരമായി ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച്‌​ ‘മാധ്യമ’ത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില സമ്മേളനങ്ങളില്‍ മുന്‍ മന്ത്രി എം.എം മണി തനിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാജേന്ദ്ര​ന്റെ പ്രതികരണം. താന്‍ പൂര്‍ണമായും പാര്‍ട്ടിക്ക്​ വിധേയപ്പെട്ട വ്യക്തിയാണ്. തന്നെ പാര്‍ട്ടിക്ക്​ ​വേണ്ടെങ്കില്‍ പുറത്താക്കാം. നാലാമതും മത്സരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. 40 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ച തന്നെ അതേ പാര്‍ട്ടി അവിശ്വാസത്തോടെയാണ് ഇപ്പോള്‍ കാണുന്നത്​. തനിക്കെതിരായ പ്രചാരണം അവസാനിപ്പിച്ച്‌ കുറ്റക്കാരനാണെങ്കില്‍ നടപടി എടുക്കണമെന്ന് ജില്ല കമ്മിറ്റിക്ക്​ എഴുതി നല്‍കിയിട്ടുണ്ട്. താന്‍ പാര്‍ട്ടിക്ക് എഴുതി നല്‍കിയ വിശദീകരണം പോലും പരിഗണിക്കാതിരിക്കുന്നതില്‍ വിഷമമുണ്ട്. അതുകൊണ്ടാണ് സമ്മേളനങ്ങളില്‍നിന്ന്​ വിട്ടുനില്‍ക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top