കൊച്ചി :അമ്മയില്‍ നിന്ന് രാജിവെച്ചവര്‍ തിരിച്ചുവരുമോയെന്ന് തീരുമാനിക്കേണ്ടതെന്ന് അവരാണെന്ന് മോഹന്‍ലാല്‍. ബൈലോ പുതുക്കുന്ന കാര്യം അറിയിച്ചപ്പോള്‍ ഡബ്ലുസിസി അംഗങ്ങള്‍ കൂടിയായ രേവതിയും പത്മപ്രിയയും തൃപ്തി രേഖപ്പെടുത്തിയെന്ന് ഇടവേള ബാബു പറഞ്ഞു. അമ്മയുടെ ബൈലോ സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പ്രകാരം പുതുക്കിയെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. ലഹരിക്കേസുകളില്‍പ്പെടുന്ന അമ്മ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ബാബു രാജ് അറിയിച്ചു. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ നേരിടുന്നതിന് കമ്മിറ്റി രൂപീകരിക്കുമെന്നും ബാബു രാജ് പറഞ്ഞു. അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു താരങ്ങള്‍.


