പാലാ: കോൺഗ്രസിനെ നയിക്കാൻ ഇനി യുവ രക്തം വരുന്നു.മുൻ സ്പീക്കർ ആർ വി തോമസിന്റെ കൊച്ചുമകൻ തോമസ് ആർ.വി.യാണ് കോൺഗ്രസ്സ് പാലാ മണ്ഡലം പ്രസിഡൻറ് ആയി ൫തെരെഞ്ഞെടുക്കപ്പെട്ടത്.യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റായിരുന്നു ഇദ്ദേഹം.


നിലവിൽ മണ്ഡലം പ്രസിഡൻ്റായിരുന്ന ബിജോയി ഇടെട്ട് വ്യക്തിപരമായ കാര്യങ്ങളാൽ സ്ഥാനം രാജി വെച്ചിരുന്നു. തോമസ് ആർ.വി.യെ കോൺഗ്രസ്മ ണ്ഡലം പ്രസിഡൻ്റായി നിയോഗിച്ചു കൊണ്ട് ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷാണ് അറിയിപ്പ് നൽകിയിട്ടുള്ളത്.


ഡിസംബർ 28 ന് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ വൈക്കത്ത് നടക്കുന്ന ഇന്ധന വിലവർദ്ധനവിനെതിരെയുള്ള ജൻ ജാഗരൺ അഭിയാൻ പദയാത്ര വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് തോമസ് ആർ വി കോട്ടയം മീഡഡിയയോട് പറഞ്ഞു.

