കരകുളം :അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലുവയസ്സുകാരന് ബസ് കയറി ദാരുണാന്ത്യം. കരകുളം സ്വദേശികളായ ബിജുകുമാറിന്റെയും സജിതയുടെയും ഏകമകന്‍ ശ്രീഹരിയാണ് മരിച്ചത്. ഇവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറരയോടെ പാളയത്താണ് അപകടമുണ്ടായത്. ബന്ധുവിന്റെ കല്യാണത്തിന് പോകും വഴിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി കുഞ്ഞ് തല്‍ക്ഷണം മരിച്ചു. കുഞ്ഞ് അപകടത്തില്‍പ്പെട്ടതുകണ്ട് അമ്മ സജിത കുഴഞ്ഞുവീണു.
ഇക്കഴിഞ്ഞ സെപ്തംബറിലാണ് ശ്രീഹരിക്ക് നാല് വയസ്സ് തികഞ്ഞത്. പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ബിജുവിനും സജിതയ്ക്കും ശ്രീഹരി ജനിച്ചത്.


