പാലാ-:ബി. ജെ.പി OBC മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ SDPI ക്കാർ , ആലപ്പുഴയിലെ വീട്ടിൽ കയറി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ പി പാലാ മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ളാലം ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ പി. ജെ തോമസ്, എൻ.കെ ശശികുമാർ, ജനറൽ സെക്രട്ടറിമാരായ ബിനീഷ് ചൂണ്ടച്ചേരി, അഡ്വ. ജി അനീഷ്, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവൻ, BMS മേഖല ഭാരവാഹികളായ K S സജീവ്, ബിനു എം. ആർ തുടങ്ങിയവർ നേതൃത്വം നൽകി.



