Politics

മീനച്ചിൽ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുക : സിപിഐ

 

 

 

ഈരാറ്റുപേട്ട: നിരന്തരം പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നതും എസ് ടി വിഭാഗങ്ങൾ താമസിക്കുന്ന മലയോരമേഖലകളടക്കമുള്ള ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ തലപ്പലം, മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, കൊണ്ടൂർ, ഈരാറ്റുപേട്ട എന്നീ വില്ലേജുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഈരാറ്റുപേട്ട കേന്ദ്രമാക്കി താലൂക്ക് രൂപീകരിച്ച് പൂഞ്ഞാർ മേഖലയുടെ സമഗ്രമായ വികസനത്തിന് അടിത്തറ ഒരുക്കണമെന്ന് സഖാവ് ജോസ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഓൺലൈനിലൂടെ ‘ഉടൻ വായ്പ’ എന്നപേരിൽ സാധാരണക്കാരെ കൊള്ളയടിക്കുന്ന ബ്ലേഡ് മാഫിയാ സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് നിയമ വകുപ്പിനോടും പോലീസ് അധികാരികളോടും പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.മലയോര മേഖലകളിലേക്ക് സാധാരണക്കാർക്ക് സഹായമായി ഓടിക്കൊണ്ടിരിക്കുന്നതും നിർത്തലാക്കിയതും ആയ കെഎസ്ആർടിസി ബസ് ഷെഡ്യൂളുകൾ പൂർണ്ണമായും ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും പുനരാരംഭിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തതിർത്തിയിൽ സമൂഹത്തിന് ശാപമായി ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയുമടക്കം വഴിതെറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന കഞ്ചാവ്, മയക്കുമരുന്ന്, വ്യാജമദ്യ മാഫിയകളെ അടിച്ചമർത്താനും തടയാനും പൊലീസും എക്സൈസും കർശന നടപടികൾ ഇന്നത്തെ തണുപ്പൻ നയം മാറ്റി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ബിജെപി ആർഎസ്എസ് വർഗ്ഗീയ ശക്തികൾക്കെതിരെ മതനിരപേക്ഷ ജനവിഭാഗങ്ങളെ ഒന്നിപ്പിച്ച് ആണിനിരത്തേണ്ട ഘട്ടത്തിൽ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ പത്തനംതിട്ടയിൽ ഉൾപ്പെടെ സിപിഐയോടും ബഹുജന സംഘടനകളോടും ശത്രുതയോടെ നീങ്ങുന്നതിലും ശാരീരിക ആക്രമണങ്ങൾ നടത്തുന്നതിലും യോഗം ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി .സംയമനം പാലിക്കുന്നത് ‘വർഗീയശക്തികൾക്ക് ആയുധം കൊടുക്കാതിരിക്കാൻ മാത്രമാണ് കഴിവുകേടായി കാണരുത്’ എന്നും യോഗം ഓർമപ്പെടുത്തിസെക്രട്ടറി എം ജി ശേഖരൻ പ്രവർത്തനങ്ങളും ജില്ലാ കമ്മിറ്റി തീരുമാനങ്ങളും റിപ്പോർട്ട് ചെയ്തു. സഖാക്കൾ ഇ കെ മുജീബ്, പി എസ് ബാബു, സോളി ഷാജി, കെ വി അബ്രഹാം, കെ എസ് നൗഷാദ്, കെ ഐ നൗഷാദ്, പി രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top